NEWS UPDATE

6/recent/ticker-posts

തൃശ്ശൂരില്‍ റിട്ടയേര്‍ഡ് അധ്യാപികയെ തലയ്ക്കടിച്ച് കൊന്ന് ആഭരണങ്ങള്‍ കവര്‍ന്നു; പ്രതി പിടിയില്‍

തൃശ്ശൂര്‍: വാടാനപ്പള്ളിയില്‍ റിട്ടയേര്‍ഡ് അധ്യാപികയെ തലയ്ക്കടിച്ചുകൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന പ്രതി പിടിയില്‍. തൃശ്ശൂര്‍ ഗണേശമംഗലത്ത് വാലപ്പറമ്പില്‍ വസന്ത(75) ആണ് കൊല്ലപ്പെട്ടത്. തളിക്കുളം എസ്എന്‍ യുവിപി സ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപികയായിരുന്നു. ഗണേശമംഗലം സ്വദേശി ജയരാജന്‍ (60) ആണ് പോലീസിന്റെ പിടിയിലായത്.[www.malabarflash.com]

വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പല്ലു തേച്ചു കൊണ്ടിരിക്കെ പ്രതി തലയ്ക്കടിക്കുകയായിരുന്നു. മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ വസന്ത തനിച്ചായിരുന്നു താമസം. അധ്യാപികയുടെ വീടിനടുത്താണ് ജയരാജന്റെ ബന്ധുവീട്. തലയ്‌ക്കേറ്റ മുറിവ് പിടിവലിക്കിടെ സംഭവിച്ചതാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ഇയാളുടെ വീട്ടില്‍ നിന്ന് മോഷണം പോയ ആഭരണങ്ങള്‍ ഉള്‍പ്പടെ കണ്ടെത്തിയിട്ടുണ്ട്.

ആറു തവണ ശരീരത്തിൽ കുത്തിയെന്ന് അറസ്റ്റിലായ പ്രതി ജയരാജ് മൊഴി നൽകി. പണം തട്ടിയെടുക്കാനായിരുന്നു കൊലപാതകം നടത്തിയത്. 20 പവൻ സ്വർണവും കഠാരയും കയ്യുറയും പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തു.

അധ്യാപികയായി വിരമിച്ച ശേഷം പുതിയ വീട് പണിത് തനിച്ചു താമസിക്കുകയായിരുന്നു വസന്ത. ഇവർക്ക് മക്കളില്ല. ഭര്‍ത്താവ് നേരത്തെ മരിച്ചു. വസന്തയുടെ അയൽവാസിയാണ് പ്രതി ജയരാജ്. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. കയ്യുറയും കഠാരയുമായി വസന്തയുടെ വീട്ടിലെത്തിയ ജയരാജ് പതുങ്ങിനിന്നു. വീടിനു പുറത്തിറങ്ങിയ വസന്തയുടെ കഴുത്തിൽ ഷാളിട്ട് മുറുക്കുകയും കഠാര കൊണ്ട് കുത്തുകയുമായിരുന്നു. വസന്തയുടെ വീട്ടിൽനിന്ന് നിലവിളി കേട്ട് അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്.

വീടിന്റെ പിൻവശത്തുനിന്ന് വസന്തയുടെ മൃതദേഹം കണ്ടെത്തി. സമീപത്തെ ദേശീയപാതയില്‍ വഴിയോരത്ത് മീന്‍ കച്ചവടം ചെയ്തിരുന്ന സിദ്ദിഖ് വസന്തയുടെ വീടിന്റെ മതിൽ ചാടിയ ആളുടെ പടം ഫോണിൽ പകർത്തിയിരുന്നു. ഇത് അന്വേഷണത്തിൽ നിർണായക തെളിവായി.

പ്രവാസി മലയാളിയായ ജയരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. മൂന്നു പെൺമക്കളാണ് ഇയാൾക്കുള്ളത്. ഭർത്താക്കന്മാർ അറിയാതെ മക്കളുടെ സ്വർണം ബാങ്കിൽ പണയം വച്ചിരുന്നു. ഇത് തിരിച്ചെടുക്കാനും പ്രതിസന്ധി മറികടക്കാനുമാണ് ജയരാജ് വസന്തയെ ലക്ഷ്യം വച്ചത്.

Post a Comment

0 Comments