NEWS UPDATE

6/recent/ticker-posts

ജനകീയ ചലച്ചിത്രോത്സവം; കാസറകോട് സിനി കാർണിവലിനു തുടക്കമായി

കാസറകോട് : കാസറകോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ജനകീയ ചലച്ചിത്രോത്സവം കാസറകോട്  സിനി കാർണിവലിനു തുടക്കമായി. ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട പത്ത് ഗ്രാമ കേന്ദ്രങ്ങളിൽ പ്രദർശിക്കുന്ന ഗ്രാമീണചലച്ചിത്ര മേള അമ്പലത്തറയിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]


പഞ്ചായത്തു സ്ഥിരം സമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ അധ്യക്ഷത വഹിച്ച സദസ്സിൽ പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദൻ , ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമത്ത് ഷംന , ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രദീപൻ , ഫെസ്റ്റിവൽ ഡയറക്ടർ ജി ബി വത്സൻ ,പഞ്ചായത്ത് അംഗങ്ങളായ സി കെ സവിത , ഇ വി കുഞ്ഞമ്പു , രതീഷ് അമ്പലത്തറ എന്നിവർ സംസാരിച്ചു . 

തുടർന്ന് ഓപ്പൺ ഫോറത്തിൽ കെബി സുബിൻ , ഡോ. മഞ്ജുള എന്നിവർ മോഡറേറ്ററായി.

രാവിലെ മുതൽ രാത്രിവരെ നടന്ന പ്രദർശനത്തിൽ കുട്ടികളടക്കം നാനൂറോളം പേർ സിനിമ കാണാനെത്തി . കുട്ടികളുടെ പാക്കേജിന് പുറമെ മീര നായരുടെ ക്വീൻ ഓഫ് കാത്വേ ,ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ , ജയൻ മാങ്ങാട് സംവിധാനം ചെയ്ത തെയ്യാട്ടം,അമിത് മന്സൂക്കറിന്റെ ന്യൂട്ടൺ എന്നീ സിനിമകൾ പ്രദർശിപ്പിച്ചു .

പത്തു ദിവസം നീളുന്ന ഗ്രാമീണ ചലച്ചിത്രോത്സവം ഫെബ്രവരി 2 ന് കൊടക്കാട് കണ്ണങ്കൈയിലും നടന്നു.  ഫെബ്രുവരി 3 ന്  നടക്കാവ് ശ്രീരാഗം മിനി ഓഡിറ്റോറിയത്തിലും നടത്തും . 

തുടർന്നുള്ള ദിവസങ്ങളിൽ മടിക്കൈ , രാവണേശ്വരം , ഇരിയണ്ണി , മഞ്ചേശ്വരം , ചിറ്റാരിക്കൽ, കാറഡുക്ക , കുറ്റിക്കോൽ എന്നീ സ്ഥലങ്ങളിൽ ഒരു ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്ര പ്രദർശനങ്ങൾ ഉണ്ടാവും . മേളയിൽ നിരവധി ചലച്ചിത്ര പ്രവർത്തകർ പങ്കെടുക്കും

Post a Comment

0 Comments