Top News

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണിയും ഭർത്താവും വെന്തു മരിച്ചു

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാർ കത്തി പൂർണ ഗർഭിണിയടക്കം രണ്ടു പേർ വെന്തു മരിച്ചു. കുറ്റിയാട്ടൂർ സ്വദേശികളായ റീഷ (26), ഭർത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന നാലു ബന്ധുക്കൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.[www.malabarflash.com]

കണ്ണൂർ ജില്ല ആശുപത്രിക്ക് സമീപം രാവിലെ 11ഓടെയാണ് ദാരുണമായ അപകടം. കാറിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്നു കുടുംബം. ആശുപത്രിയിലെത്താൻ മിനിറ്റുകൾ മാത്രം അകലെ എത്തിയപ്പോഴാണ് കാറിൽ തീ പടർന്നത്. 

മുൻ സീറ്റിൽ റീഷയും പ്രജിത്തും പിൻ സീറ്റിൽ ബന്ധുക്കളുമാണ് ഉണ്ടായിരുന്നത്. ഡോർ ലോക്ക് ആയി മുൻ സീറ്റിലിരുന്നവർ കുടുങ്ങിപ്പോകുകയായിരുന്നെന്ന് ദൃസാക്ഷി പറഞ്ഞു. തൊട്ടടുത്തുണ്ടായിരുന്ന ഫയർ ഫോഴ്സ് ഓഫീസിൽനിന്നും അഗ്നിശമന സേനാംഗങ്ങൾ ഉടനെത്തി തീ അണച്ചെങ്കിലും റീഷയും പ്രജിത്തും മരിച്ചിരുന്നു.

Post a Comment

Previous Post Next Post