NEWS UPDATE

6/recent/ticker-posts

ആറാം ക്ലാസ്സ് വിദ്യാർത്ഥി മദ്രസയിൽ കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ: ആറാം ക്ലാസ്സ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുൽ ഖമറിലെ ആദിൽ ( 11) ആണ് മരിച്ചത്. കിഴക്കടച്ചാൽ മദ്രസയിൽ വെച്ച് ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം ഉണ്ടായത്.[www.malabarflash.com]


ആദിൽ കുഴഞ്ഞുവീണതിന് പിന്നാലെ ഉടൻ തന്നെ ചക്കരക്കൽ സി എച് സി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൗവ്വഞ്ചേരി യുപി സ്കൂളില ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് മരിച്ച ആദിൽ.

ഹാരിസിന്റെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങൾ: അൻഹ , ഹംദ മുഹമ്മദ്.

Post a Comment

0 Comments