Top News

താമരശ്ശേരി ചുരത്തിൽ നിന്നും യുവാവ് കൊക്കയിലേക്ക് വീണു; കുരങ്ങനിൽ നിന്നും താക്കോൽ പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ വ്യൂ പോയിന്റിൽ നിന്ന് യുവാവ് കൊക്കയിലേക്ക് വീണു. മലപ്പുറം പൊൻമുള സ്വദേശി അയമു (38) ആണ് കൊക്കയിലേക്ക് വീണത്. വ്യൂ പോയിന്റില്‍ നിന്നും അമ്പത് അടി താഴ്ചയിലേക്കാണ് യുവാവ് വീണത്.[www.malabarflash.com]

വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കാറിന്റെ താക്കോൽ കുരങ്ങനിൽ നിന്നും പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.വിനോദയാത്രക്കായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു അയമു. വ്യൂപോയിന്റിൽ വാഹനം നിർത്തി കാഴ്ച കാണുന്നതിനിടെ വിനോദയാത്രക്കായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു അയമു. വ്യൂപോയിന്റിൽ വാഹനം നിർത്തി കാഴ്ച കാണുന്നതിനിടെ അയമുവിന്റെ കൈയ്യിൽ നിന്നും കുരങ്ങൻ വാഹനത്തിന്റെ താക്കോൽ എടുത്തുകൊണ്ടുപോവുകയായിരുന്നു. തുടർന്ന് കുരങ്ങന്റെ കൈയ്യിൽ നിന്നും താക്കോൽ പിടിച്ചെടുക്കാനായി പോവുന്നതിനിടെയാണ് യുവാവ് കൊക്കയിലേക്ക് വീഴുന്നത്.

മറ്റു യാത്രക്കാരും ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരും അറിയിച്ചതിനെ തുടര്‍ന്ന് കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. വടം കെട്ടി ഫയര്‍ഫോഴ്‌സ് താഴേക്കിറങ്ങിയാണ് അയമുവിനെ രക്ഷിപ്പെടുത്തിയത്. യുവാവിന്റെ കാൽമുട്ടിന് പരുക്കുണ്ടെന്നാണ് പ്രധാമിക വിവരം. തുടർന്ന് അയമുവിനെ വൈത്തിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post