Top News

തൊടുപുഴയിലെ ലോഡ്ജില്‍ വയോധികന്റെ മരണം കൊലപാതകം; അയല്‍വാസി അറസ്റ്റില്‍

തൊടുപുഴ: തൊടുപുഴ മുട്ടത്തെ ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശി യേശുദാസിനെയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

കേസില്‍ അയല്‍വാസിയായ ഉല്ലാസിനെ മുട്ടം പോലീസ് അറസ്റ്റ് ചെയ്തു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.ജനുവരി 24നാണ് മുട്ടത്തെ ലോഡ്ജില്‍ യേശുദാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം വിഷക്കുപ്പി കണ്ടെത്തിയതിനാല്‍ ആത്മഹത്യ ആയിരുന്നുവെന്നായിരുന്നു പോലീസിന്റെ നിഗമനം. 

എന്നാല്‍ തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെയാണ് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിക്കുന്നത്.ജനുവരി 19ന് യേശുദാസും പ്രതി ഉല്ലാസും തമ്മില്‍ ലോഡ്ജ് മുറിയില്‍ വഴക്കുണ്ടായി. തര്‍ക്കത്തിനിടെ യേശുദാസിന് തലക്ക് മര്‍ദ്ദനമേറ്റതോടെ ഉല്ലാസ് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

കൊലയ്ക്ക് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നുമുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post