Top News

പാമ്പിനെ കഴുത്തിലിട്ട് സെൽഫി; യുവാവിന് ദാരുണാന്ത്യം

അമരാവതി: ആന്ധ്രാ പ്രദേശിലെ നെല്ലൂരിൽ പാമ്പിനെ കഴുത്തിലിട്ട് സെൽഫിയെടുക്കവെ യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. പ്രകാസം ജില്ലയിലെ തല്ലൂരിൽ ബോഡ്ഡികുരപാടു ഗ്രാമത്തിലെ 32കാരനായ പോലംറെഡ്ഡി എന്നയാളാണ് മരിച്ചത്.[www.malabarflash.com]


ടൗണിൽ ജ്യൂസ് കട നടത്തുന്ന യുവാവ് വഴിയരികിൽ കണ്ട പാമ്പാട്ടിയിൽനിന്ന് പാമ്പിനെ എടുത്ത് കഴുത്തിലിടുകയായിരുന്നു. തുടർന്ന് മൊബൈലിൽ സെൽഫി എടുത്തു. കഴുത്തിൽനിന്ന് പാമ്പിനെ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.

നിരുദ്രവകാരിയായ പാമ്പാണിതെന്നാണ് പാമ്പാട്ടി പറഞ്ഞിരുന്നതത്രെ. യുവാവിനെ ഓങ്ങല്ലൂരിലെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച പുലര്‍ച്ചെയോടെ മരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post