NEWS UPDATE

6/recent/ticker-posts

പോലീസുകാരന്റെ വെടിയേറ്റ ഒഡിഷ മന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു

ഭുവനേശ്വർ: വെടിയേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസ് മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഝാർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ് നഗറിൽ ഗാന്ധി ചൗക്കിന് സമീപം പൊതുപരിപാടിക്കിടെയാണ് മന്ത്രിക്കു നെഞ്ചിൽ വെടിയേറ്റത്. ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.[www.malabarflash.com]


ഗാന്ധി ചൗക്ക് പോലീസ് ഔട്ട്പോസ്റ്റിലെ എഎസ്‌ഐ ഗോപാല്‍ ദാസാണ് സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചതെന്ന് ബ്രജ്‌രാജ് നഗർ സബ് ഡിവിഷനൽ പൊലീസ് ഓഫിസർ ഗുപ്തേശ്വർ ഭോയ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തു. മന്ത്രിക്ക് ക്ലോസ് റേഞ്ചിൽനിന്ന് വെടിയേൽക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു.   

Post a Comment

0 Comments