NEWS UPDATE

6/recent/ticker-posts

കുട്ടികള്‍ കളിക്കുന്നതിനിടെ റോഡിലേക്ക് ബോള്‍ ഉരുണ്ടുവന്ന് ബൈക്കില്‍ തട്ടി; മറിഞ്ഞുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം

മലപ്പുറം: ഫുട്ബോൾ വന്നുതട്ടി നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽനിന്നു വീണ യുവതി ലോറി ഇടിച്ചു മരിച്ചു. മലപ്പുറം എടവണ്ണ ഒതായിക്കടുത്ത് വെള്ളച്ചാലിലാണ് അപകടം. കാരക്കുന്ന് സ്വദേശിനി ചപ്പങ്ങൽ വീട്ടിൽ ഫാത്തിമയാണ് ലോറി ദേഹത്തു കയറി മരിച്ചത്.[www.malabarflash.com]


പരിസരത്ത് കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ പന്ത് വന്നിടിച്ചത്. സഹോദരനും രണ്ട് മക്കൾക്കും പരുക്കേറ്റു. 

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Post a Comment

0 Comments