Top News

ക്ഷേത്രത്തില്‍ മാല മോഷണം; തമിഴ്‌നാട് സ്വദേശികളായ നാല് യുവതികള്‍ അറസ്റ്റില്‍

തൃശൂര്‍: തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ നിന്നും നാല് സ്ത്രീകളുടെ മാല കവര്‍ന്ന കേസില്‍ നാല് തമിഴ് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ് നാട് സ്വദേശികളായ അംബിക, ലക്ഷ്മി, അനിത, സന്ധ്യ എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

തൃപ്രയാര്‍ ക്ഷേത്രത്തിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തൃപയാര്‍ ക്ഷേത്രത്തിലെ ഏകാദശി ദിവസമാണ് നാല് സ്ത്രീകളുടെ മാല മോഷണം പോയിരുന്നത്.

ഏകാദശി ദിവസം മുതിര്‍ന്ന നാല് സ്ത്രീകളുടെ 14 പവന്‍ സ്വര്‍ണമാണ് ഇവര്‍ കവര്‍ന്നിരുന്നത്. തൃപ്രയാര്‍ ക്ഷേത്രത്തിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഉത്സവം നടക്കുന്ന സ്ഥലങ്ങളിലും, തിക്കും തിരക്കുമുള്ള സ്ഥലങ്ങളിലും സംഘമായി എത്തി മാല കവര്‍ന്നെടുത്ത് അവിടെ നിന്ന് മുങ്ങുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. 

വലപ്പാട് ഇന്‍സ്‌പെക്ടര്‍ കെ.എസ്.സുശാന്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടിയിലാക്കിയത്. ശ്രീരാമക്ഷേത്രത്തില്‍ ഏകാദശി ദിനം വലിയ ആഘോഷമായിട്ടാണ് നടന്നിരുന്നത്. ദേവസ്വത്തിന്റെ 15 ആനകളും വഴിപാടായി എത്തുന്ന ആനകളും ഉള്‍പ്പെടെ 25 ആനകള്‍ അണിനിരന്നിരുന്നു. കൊവിഡിന്റെ പിടിയില്‍ രണ്ട് വര്‍ഷം ഏകാദശി ആഘോഷങ്ങള്‍ വലിയ രീതിയില്‍ നടന്നിരുന്നില്ല.

Post a Comment

Previous Post Next Post