Top News

മഞ്ജു വാര്യരുടെ ആദ്യ ഇൻഡോ - അറബിക് ചിത്രം 'ആയിഷ' ജനുവരി 20ന്

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യ ഇൻഡോ-അറബിക് ചിത്രം 'ആയിഷ' ജനുവരി 20ന് പ്രദർശനത്തിനെത്തുന്നു. അറബി, മലയാളം ഭാഷകളിൽ ചിത്രീകരിച്ച സിനിമയിലെ ഭൂരിഭാഗം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്.[www.malabarflash.com]

മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പീന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്‌ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.

നവാഗതനായ ആമിര്‍ പള്ളിക്കലാണ് സംവിധാനം ചെയ്തിരിക്കുന്നത്. നൃത്തത്തിന് പ്രാധാന്യമുള്ള സിനിമയുടെ കൊറിയോഗ്രഫി നിര്‍വഹിച്ചത് നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ്. ബി.കെ. ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിർവഹിക്കുന്നു. ഇന്ത്യൻ, അറബി പിന്നണി ഗായകര്‍ ആണ് പാടിയിരിക്കുന്നത്. ആഷിഫ് കക്കോടിയാണ് രചന.

ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മ്മിക്കുന്നു. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്, മൂവി ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.

ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വഹിക്കുന്നു. എഡിറ്റര്‍ - അപ്പു എന്‍. ഭട്ടതിരി, കല - മോഹന്‍ദാസ്, വസ്ത്രാലങ്കാരം - സമീറ സനീഷ്, ചമയം - റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് - ബിനു ജി., ശബ്ദ സംവിധാനം - വൈശാഖ്, പി.ആർ.ഒ- എ.എസ് ദിനേശ്.

Post a Comment

Previous Post Next Post