കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക ഘടകങ്ങളുടെയും ലെറ്റര്‍ ഹെഡും സീലും വ്യാജമായി ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ സംഘടനയെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.[www.malabarflash.com]
സമസ്ത പിആര്‍ഓ അഡ്വ മുഹമ്മദ് ത്വയ്യിബ് ഹുദവിയുടെ പരാതി പ്രകാരമാണ് പോലീസ് നടപടി.മുഹമ്മദ് സ്വാലിഹ് ടികെ അങ്ങാടിപ്പുറം, സിദ്ധീഖ് മസ്തിക്കുണ്ട് കാസറകോട് എന്നിവര്‍ക്കെതിരെയാണ് ഒന്നും രണ്ടും പ്രതികളായി കോഴിക്കോട് ചെമ്മങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേരള പോലീസ് ആക്ട് 120(0). ഐപിസി 468, 34 വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
Post a Comment