Top News

നടി നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു; വരൻ യുവനടൻ ഫഹിം സഫര്‍

ചങ്ക്സ്, ഒരു അഡാർ ലൗ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ നടി നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്‍. വിവാഹ നിശ്ചയ ചടങ്ങുകൾ ബേക്കലിലെ റിസോർട്ടിൽ നടന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.[www.malabarflash.com]


ദീര്‍ഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ''ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങള്‍ സുഹൃത്തുക്കളായി ആരംഭിച്ചു. അതിന് ശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആത്മമിത്രങ്ങളായി. ഈ യാത്ര സ്‌നേഹവും സന്തോഷവും നിറഞ്ഞതാണ്''- വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നൂറിന്‍ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

കൊല്ലം സ്വദേശിയായ നൂറിന്‍ മികച്ച നര്‍ത്തകി കൂടിയാണ്. 2017 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ നായികയായെത്തി. സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.‌

ജൂണ്‍, മാലിക്, ഗാങ്‌സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹിം സഫര്‍ ശ്രദ്ധനേടുന്നത്. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ഫഹിം.

Post a Comment

Previous Post Next Post