NEWS UPDATE

6/recent/ticker-posts

നാട്ടകം വീണ്ടും ഉണരുന്നു; അരങ്ങിലും അണിയറയിലും മഹാപ്രതിഭകളുടെ സംഗമം, ഉദുമയില്‍ സംസ്ഥാന നാടകോത്സവത്തിന് ഞായറാഴ്ച തുടക്കം

ഉദുമ: ഉദുമ ബേവൂരി സൗഹൃദ വായനശാല ആൻഡ്‌ ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന  മൂന്നാമത്  കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകോത്സവിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.[www.malabarflash.com]

നവംബർ  13 മുതൽ 19 വരെ  ബേവൂരി സൗഹൃദ വായനശാല ഓപ്പൺ ഓഡിറ്റോറിയത്തിലാണ്‌  സംസ്ഥാനം നാടക മത്സരം അരങ്ങേറുന്നത്‌. നാടകോത്സവിന്റെ ഭാഗമായി  ജില്ലാതല അമേച്വർ നാടകപ്രദർശനവും സാംസ്‌കാരിക സായാഹ്നവും സംഘടിപ്പിക്കും.  

13ന്‌ ഞായർ വൈകിട്ട്‌ നാലിന്‌ നാടക പ്രവർത്തകൻ ബേവൂരിയിലെ എം നാരായണന്റെ സ്‌മൃതികുടീരത്തിൽ നിന്ന്‌ ജ്യോതി പ്രയാണം  തുടങ്ങും. വൈകിട്ട്‌  ആറിന്‌ സിനിമാ നടൻ അനൂപ് ചന്ദ്രൻ  നാടകോത്സവം ഉദ്‌ഘാടനം ചെയ്യും. സിനിമാ നാടക നടൻ മഞ്ജുളൻ മുഖ്യാതിഥിയാകും.  

രാത്രി ഏഴിന്‌ നാല് അമേച്വർ നാടകങ്ങൾ അരങ്ങിലെത്തും. വെളിച്ചപ്പാട് (കോറസ് മാണിയാട്ട്), കലി (ബാക്ക് സ്റ്റേജ് കാസർകോട്‌),  പ്രതിയും സാക്ഷിയും (അരമങ്ങാനം അഭിനയവേദി), നാസിക പുരാണം (സൗഹൃദ നാടകവേദി). 

14 മുതൽ പ്രൊഫഷണൽ മത്സര നാടകങ്ങൾ. 14ന്  നായകൻ (അനുഗ്രഹ, ചിറയൻകീഴ്), 15ന് മൂക്കുത്തി (രംഗഭാഷ, കോഴിക്കോട്), 16ന് ലക്ഷ്യം (ആറ്റിങ്ങൽ ശ്രീധന്യ), 17ന് ബാലരമ (തിരുവനന്തപുരം ശ്രീ നന്ദന), 18ന് അമ്മ മനസ്സ് (അനശ്വര കൊല്ലം), 19ന് കടലാസിലെ ആന (കാഞ്ഞിരപ്പള്ളി അമല).  

14ന് വൈകിട്ട്‌ ആറിന്‌ ജില്ലയിലെ സാംസ്‌കാരിക പ്രവർത്തകകരുടെ സംഗമം ഗ്രന്ഥലോകം എഡിറ്റർ പി വി കെ പനയാൽ  ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസൽ  ജില്ലാസെക്രട്ടറി പി  പ്രഭാകരൻ മുഖ്യാതിഥിയാകും.  

15ന് വൈകിട്ട്‌ ആറിന്‌ ഭരണഘടനാ സംരക്ഷണ സദസ്‌  (ഭരണഘടന നേരിടുന്ന വെല്ലുവിളി) അഡ്വ. സി ഷുക്കൂർ ഉദ്ഘാടനം ചെയ്യും.  അസി. പബ്ലിക്ക്‌ പ്രോസിക്യൂട്ടർ കെ ബാലകൃഷ്ണ മുഖ്യാതിഥിയാകും. 

16ന് വൈകിട്ട്‌ ആറിന്‌  നവോത്ഥാന സദസ്‌ കവി സി എം വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട്‌ ഡിവൈഎസ്‌പി പി ബാലകൃഷ്ണ മുഖ്യാതിഥിയാകും.   

17ന് വൈകിട്ട്‌ ആറിന്‌ പെൺപെരുമ (സ്ത്രീ ശാക്തീകരണ സദസ്‌) ആക്ടിവിസ്‌റ്റ്‌  അഡ്വ. പി എം ആതിര ഉദ്ഘാടനം ചെയ്യും. പി സി  സുബൈദ മുഖ്യാതിഥിയാകും. 

18ന് വൈകിട്ട്‌ ആറിന്‌  വിമുക്തി  ലഹരി വിരുദ്ധ സദസ്‌ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ  ഉദ്‌ഘാടനം ചെയ്യും.  സിനിമാ നടൻ പി പി  കുഞ്ഞികൃഷ്‌ണൻ മുഖ്യാതിഥിയാകും. ബേക്കൽ ഡിവൈഎസ്‌പി സി കെ സുനികുമാർ പ്രഭാഷണം നടത്തും. തുടർന്ന്‌ മാജിക് മിഠായി  നാടകം അരങ്ങേറും. 19ന് ആറിന്‌ സമാപന സമ്മേളനം സിനിമ–-നാടക നടൻ സന്തോഷ്‌ കീഴാറ്റൂർ ഉദ്‌ഘാടനം ചെയ്യും.  ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണൻ മുഖ്യാതിഥിയാകും. 

Post a Comment

0 Comments