കാസര്‍കോട്: കര്‍ണാടകയിലെ കുന്താപുരത്ത് റെയില്‍വേ ട്രാക്കില്‍ മലയാളി ദന്തഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പേർ കസ്റ്റഡിയിൽ. ഡോക്ടറെ ഭീഷണിപ്പെടുത്തിയവർക്കെതിരെയാണ് ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്.[www.malabarflash.com]
കാസര്‍കോട് ബദിയടുക്ക സ്വദേശി എസ്.കൃഷ്ണമൂര്‍ത്തിയെ ആണ് വ്യാഴാഴ്ച വെകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. ബദിയടുക്കയിൽ ദന്ത ക്ലിനിക് നടത്തുകയായിരുന്നു കൃഷ്ണമൂര്‍ത്തി.
ക്ലിനിക്കിൽ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് തിങ്കളാഴ്ച കൃഷ്ണമൂര്‍ത്തിക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തിരുന്നു. പിന്നാലെ നാട്ടുകാർ ക്ലിനിക്കിൽ പ്രതിഷേധം നടത്തുകയും കൃഷ്ണമൂര്‍ത്തിയെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ കൃഷ്ണമൂര്‍ത്തിയെ കാണാതായി. തുടർന്ന് ബുധനാഴ്ച കൃഷ്ണമൂര്‍ത്തിയുടെ ഭാര്യ ഭർത്താവിനെ കാണാനില്ലെന്നു കാണിച്ച് ബദിയടുക്ക പോലീസിൽ പരാതി നൽകി. പോലീസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
0 Comments