NEWS UPDATE

6/recent/ticker-posts

ഉദുമ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022 നവംബർ 12 മുതൽ

ഉദുമ: ഉദുമ ഗ്രാമപഞ്ചായത്തും യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022 നവംബർ  12 മുതൽ 27 വരെ  ഗ്രാമപഞ്ചായത്തിലെ  വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കും.[www.malabarflash.com]

പ്രസ്തുത പരിപാടിയുടെ സംഘാടക സമിതി യോഗം ലക്ഷ്മി.പി (പ്രസിഡണ്ട്), കെ.വി.ബാലകൃഷ്ണൻ ( വൈസ് പ്രസിഡണ്ട്), സൈനബ അബൂബക്കർ (ചെയർ പേഴ്സൺ), ഷിലാസ് (പ്രോഗ്രാം ഓഫീസർ, യുവജനക്ഷേമ ബോർഡ്), രാജീവൻ മാസ്റ്റർ, വിജീഷ് (യൂത്ത് കോ ഓർഡിനേറ്റർ), രജീഷ്, സുജിത്ത് എന്നിവർ സംസാരിച്ചു.

മത്സര പരിപാടികളുടെ വിവരങ്ങൾ: കബഡി (12.11.2022), അത് ലറ്റിക്സ് (13.11.2022) , ഫുട്ബോൾ: (14.11.2022 മുതൽ), ഷട്ടിൽ ( 17.11.2022), പഞ്ചഗുസ്തി (19.11.2022), വടംവലി (19.11.2022), ക്രിക്കറ്റ് ( 20.11.2022), വോളിബോൾ (21.11.2022), ചെസ്സ് (21.11.2022), സ്റ്റേജിതര മത്സരങ്ങൾ (26.11.2022), കലാമത്സരങ്ങൾ (27.11.2022),


Post a Comment

0 Comments