Top News

യുഎഇയില്‍ നിന്ന് റെക്കോര്‍ഡ് സമയത്തില്‍ ഹൃദയം 'പറന്നെത്തി'; സൗദിയിലെ രോഗിക്ക് ശസ്ത്രക്രിയ വിജയകരം

റിയാദ്: യുഎഇ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ഹൃദയം റെക്കോര്‍ഡ് സമയത്തില്‍ സൗദിയിലെ റിയാദ് കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ എത്തിച്ചു.[www.malabarflash.com]


റിയാദ് കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് വേണ്ടിയാണ് യുഎഇയില്‍ നിന്ന് ഹൃദയം എയര്‍ ആംബുലന്‍സില്‍ എത്തിച്ചത്. രോഗിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി മെഡിക്കല്‍ സംഘം അറിയിച്ചു.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് യുഎഇയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ഹൃദയം കിങ് ഫൈസല്‍ ആശുപത്രിയില്‍ എത്തിച്ച് രോഗിയില്‍ മാറ്റിവെക്കുന്നത്. ആ മാസം ആദ്യവും സമാനരീതിയില്‍ ശസ്ത്രക്രിയ നടന്നിരുന്നു. 

സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷനുമായും യുഎഇയിലെ നാഷണല്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാമുമായും എയര്‍ ആംബുലന്‍സ് വിഭാഗവുമായും സഹകരിച്ചുമാണ് യുഎഇയില്‍ നിന്ന് ഹൃദയം റെക്കോര്‍ഡ് സമയത്തില്‍ റിയാദിലെത്തിച്ചത്. ഇതിനായി മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ബന്ധുക്കളുടെ അനുമതി വാങ്ങുകയും നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post