NEWS UPDATE

6/recent/ticker-posts

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

തൃശൂർ: തൃശൂർ ആളൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. ആളൂർ എടത്താടൻ ജംഗ്ഷന് സമീപം മാണിപറമ്പിൽ എബിയുടെയും ഷെൽഗയുടെയും ഇളയ മകൾ ഹേസലാണ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചത്. പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം.[www.malabarflash.com]

കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്നാണ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടിയുടെ സംസ്കാരം നടത്തി.

Post a Comment

0 Comments