NEWS UPDATE

6/recent/ticker-posts

തിരുവനന്തപുരം വിമാനത്താവളം ചൊവ്വാഴ്ച അഞ്ച് മണിക്കൂര്‍ പ്രവര്‍ത്തിക്കില്ല; വിമാന സമയക്രമത്തില്‍ മാറ്റം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച അഞ്ചു മണിക്കൂര്‍ നിര്‍ത്തിവെക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയോട് അനുബന്ധിച്ചാണ് നവംബര്‍ ഒന്നിന് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നത്.[www.malabarflash.com]


ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ വൈകിട്ട് നാല് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ പ്രവര്‍ത്തിക്കില്ല. ഇതിന്‍റെ ഭാഗമായി വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും പുതുക്കിയ സമയക്രമം അതത് വിമാന കമ്പനികളില്‍ നിന്ന് ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

Post a Comment

0 Comments