Top News

അനര്‍ഹരെ കണ്ടെത്താന്‍ വീടുകളില്‍ മിന്നല്‍ പരിശോധന; 8.19 ലക്ഷം രൂപ പിഴ ഈടാക്കി

കോഴിക്കോട് : പൊതു വിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓപ്പറേഷന്‍ യെല്ലോയില്‍ പിടികൂടിയത് 489 റേഷന്‍ കാര്‍ഡുകള്‍. കൂടാതെ ഇത്തരം റേഷന്‍ കാര്‍ഡുപയോഗിച്ച് മുന്‍ഗണനാ വിഭാഗക്കാരുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 8.19 ലക്ഷം രൂപ പിഴയും ഈടാക്കി.[www.malabarflash.com]


മഞ്ഞ, പിങ്ക്, നീല എന്നീ നിറങ്ങളിലുളള മുന്‍ഗണനാ വിഭാഗക്കാരുടെ റേഷന്‍ കാര്‍ഡുകള്‍ അര്‍ഹതയില്ലാതെ കൈവശം വെയ്ക്കുന്നവരെ പിടികൂടുന്നതിനാണ് ഓപ്പറേഷന്‍ യെല്ലോ. അനര്‍ഹരെ കണ്ടെത്തി റേഷന്‍ കാര്‍ഡ് മാറ്റി നല്‍കി പകരം അര്‍ഹരായവര്‍ക്ക് സബ്‌സിഡി ലഭിക്കുന്ന കാര്‍ഡുകള്‍ നല്‍കുമെന്ന ജില്ലാ സപ്ലൈക്കോ ഉദ്യോഗസ്ഥ ബി ജയശ്രീ പറഞ്ഞു.

റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ മുന്നറിയിപ്പില്ലാതെ നേരിട്ട് വീടുകളില്‍ എത്തിയാണ് പരിശോധന നടത്തുന്നത്. ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുളളവര്‍, മാസ വരുമാനം 25000 രൂപയ്ക്ക് മുകളിലുളളവര്‍, സര്‍ക്കാര്‍, അര്‍ധ- സര്‍ക്കാര്‍, പൊതുേമഖല സഹകരണ സ്ഥാപന ജീവനക്കാര്‍, 1,000 ചതുരശ്ര അടി വിസ്തീര്‍ണമുളള വീടോ, ഫ്‌ളാറ്റോ സ്വന്തമായി ഉളളവര്‍, ആഡംബര ആദായ നികുതി അടയ്ക്കുന്നവര്‍, സര്‍വീസ് പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍, സ്വന്തമായി നാലു ചക്ര വാഹനമുളളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണനാ കാര്‍ഡിന് അര്‍ഹത ഇല്ലാത്തത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Post a Comment

Previous Post Next Post