Top News

ബൈക്കില്‍ ലോറിയിടിച്ച് യുവഡോക്ടര്‍ മരിച്ച കേസില്‍ 64 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കാസര്‍കോട്: ബൈക്കില്‍ ലോറിയിടിച്ച് യുവഡോക്ടര്‍ മരിച്ച കേസില്‍ കുടുംബത്തിന് 64 ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. കാഞ്ഞങ്ങാട്ടെ ഡോ. കെ.വി സുഭാഷ് കുമാര്‍(26) മരിച്ച കേസില്‍ പിതാവും മാധ്യമപ്രവര്‍ത്തകനുമായ കരിന്തളം സുകുമാരന്‍, മാതാവ് ശോഭന എന്നിവര്‍ക്കും ഇവരുടെ രണ്ട് മക്കള്‍ക്കും 64,33,450 രൂപ നഷ്ടപരിഹാരം നല്‍കാനാണ് കാസര്‍കോട് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ വിധി പ്രസ്താവിച്ചത്.[www.malabarflash.com]

കോഴിക്കോട് കണ്ണൂര്‍ റോഡിലെ ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2020ല്‍ കോഴിക്കോട് താമരശേരിയിലുണ്ടായ വാഹനാപകടത്തിലാണ് സുഭാഷ് മരണപ്പെട്ടത്. സുഭാഷ് ബൈക്കില്‍ പോകുമ്പോള്‍ എതിരെ വരികയായിരുന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഭാഷിനെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

നഷ്ടപരിഹാരം ലഭിക്കുന്നതിനായി കുടുംബം കാസര്‍കോട് ട്രിബ്യൂണലില്‍ നല്‍കിയ ഹരജിയില്‍ കഴിഞ്ഞ ദിവസമാണ് വിധിയുണ്ടായത്.

Post a Comment

Previous Post Next Post