NEWS UPDATE

6/recent/ticker-posts

കിടിലൻ ഫീച്ചറുകളോടെ പുത്തൻ എംജി ഹെക്ടർ ഉടൻ

എം‌ജി മോട്ടോർ ഇന്ത്യയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ ഹെക്ടറിന് ഈ ഡിസംബർ അവസാനത്തോടെ മിഡ്-ലൈഫ് അപ്‌ഡേറ്റ് ലഭിക്കാൻ തയ്യാറാണ്. ഫെയ്‌സ്‌ലിഫ്റ്റഡ് മോഡൽ അൽപ്പം മെച്ചപ്പെടുത്തിയ രൂപകൽപ്പനയും അഡ്വാൻസ്‍ഡ് ഡ്രൈവര്‍ അലേര്‍ട്ട് സിസ്റ്റം ഉൾപ്പെടെയുള്ള ഒരു കൂട്ടം പുതിയ സവിശേഷതകളുമായി വരാൻ സാധ്യതയുണ്ട്.[www.malabarflash.com] 

എന്നിരുന്നാലും, ഇതിന്റെ എഞ്ചിൻ സജ്ജീകരണം മാറ്റമില്ലാതെ തുടരും. 2022 എംജി ഹെക്ടര്‍ ഫെയ്‌സ്‌ലിഫ്റ്റ്, മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയോടും അല്ലാതെയും 1.5L പെട്രോൾ ഉപയോഗിക്കുന്നത് തുടരും. കൂടാതെ 2.0L ഡീസൽ മോട്ടോർ ഓപ്ഷനുകളും ഉണ്ടാകും.

ടർബോ പെട്രോൾ യൂണിറ്റ് 250Nm-ൽ 143bhp-യും ഓയിൽ ബർണർ 350Nm-ൽ 170bhp-ഉം നൽകുന്നു. 48V മൈൽഡ് ഹൈബ്രിഡ് പെട്രോൾ സെറ്റപ്പ് കുറഞ്ഞ വേഗതയിൽ 20Nm വരെ അധിക ടോർക്ക് വാഗ്ദാനം ചെയ്യുന്നു, ഇത് ടർബോ ലാഗ് കുറയ്ക്കുകയും ആക്സിലറേഷൻ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മാനുവൽ, ഡിസിടി ഗിയർബോക്‌സുള്ള എംജി ഹെക്ടർ പെട്രോൾ ലിറ്ററിന് 14.16 കിലോമീറ്ററും 13.96 കിലോമീറ്ററും മൈലേജ് നൽകുമെന്ന് അവകാശപ്പെടുമ്പോൾ പെട്രോൾ ഹൈബ്രിഡ് 15.81 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഹെക്ടർ ഡീസൽ ലിറ്ററിന് 17.41 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്നു.

പുതിയ 2022 എംജി ഹെക്ടറിൽ പുതിയതായി രൂപകല്പന ചെയ്‍ത ഡയമണ്ട്-മെഷ് ഫ്രണ്ട് ഗ്രില്ലും മുകളിൽ ക്രോം ചുറ്റുപാടുകളും ഉണ്ടെന്ന് ഔദ്യോഗിക ടീസർ ചിത്രം വെളിപ്പെടുത്തുന്നു. ഇതിന്റെ ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളും ഫ്രണ്ട് ബമ്പറും പരിഷ്‌കരിച്ചിട്ടുണ്ട്. നിലവിലുള്ള 17 ഇഞ്ച് അലോയ് വീലുകൾ എസ്‌യുവി നിലനിർത്തും. ഇതിന്റെ പിൻഭാഗത്തും ചില മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.

പുതിയ ഹെക്ടറിന്റെ ഇന്റീരിയറിൽ ഡബിൾ-ലേയേർഡ് ഡിസൈനും തിരശ്ചീനമായി ഡി ആകൃതിയിലുള്ള എസി വെന്റുകളുമുള്ള പുതുതായി രൂപകൽപ്പന ചെയ്‍ത ഡാഷ്‌ബോർഡ് ഉണ്ട്. പിയാനോ ബ്ലാക്ക് ട്രീറ്റ്‌മെന്റും ഫോക്‌സ് ബ്രഷ്‍ഡ് അലുമിനിയം ഘടകങ്ങളും അതിന്റെ പുതിയ അനുഭവവും ആകർഷണവും വർദ്ധിപ്പിക്കുന്നു. പുതിയ നിറവും ടെക്സ്ചർ ചെയ്‍ത സീറ്റുകളും ആംബിയന്റ് ലൈറ്റിംഗും എസ്‌യുവിയിൽ ഉണ്ട്. പുതിയ എംജി ഹെക്ടര്‍ 2022 നെക്സ്റ്റ്-ജെൻ ഐ സ്‍മാര്‍ട്ട് സാങ്കേതികവിദ്യയും വയർലെസ് ആപ്പിര്‍ കാര്‍ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ഉള്ള ഒരു പുതിയ 14-ഇഞ്ച് HD ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ഏഴ് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് പുതിയ ഗ്രാഫിക്സ് ലഭിക്കുന്നു.

ലെയ്ൻ കീപ്പ് അസിസ്റ്റ്, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ഫോർവേഡ് കൂട്ടിയിടി മുന്നറിയിപ്പ് എന്നിവ ഉൾപ്പെടുന്ന ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) രൂപത്തിലാണ് പ്രധാന ഫീച്ചർ അപ്‌ഗ്രേഡ് വരുന്നത്.

Post a Comment

0 Comments