NEWS UPDATE

6/recent/ticker-posts

അക്രമി എത്തിയത് വിഷ്ണുപ്രിയ വീഡിയോ കോള്‍ ചെയ്യുമ്പോള്‍

കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ കൊലപാതകക്കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത് പെണ്‍കുട്ടിയുടെ സുഹൃത്ത് നല്‍കിയ മൊഴിയും വാട്‌സ്ആപ്പ് വീഡിയോ റെക്കോര്‍ഡും. കൊലപാതകി എത്തിയത് വിഷ്ണുപ്രിയ സുഹൃത്തുമായി വീഡിയോ കോള്‍ ചെയ്യുമ്പോഴായിരുന്നെന്ന് പൊലീസ് കണ്ടെത്തി. [www.malabarflash.com]

അക്രമിയെ കണ്ട ഉടന്‍ അയാളുടെ പേര് വിഷ്ണുപ്രിയ വിളിച്ചുപറഞ്ഞതും കേസില്‍ നിര്‍ണായകമായി.കൊലയാളി ബെഡ്‌റൂമിലേക്ക് പ്രവേശിക്കുന്നത് വീഡിയോ കോളിലൂടെ വിഷ്ണുപ്രിയ സുഹൃത്തിന് കാണിച്ചുകൊടുത്തിരുന്നു. 

ഇതിനൊപ്പം പ്രതിയുടെ പേരും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിരുന്നു. പിന്നാലെ മൊബൈല്‍ സ്വിച്ച് ഓഫായി. ഇതോടെ സംശയം തോന്നിയ സുഹൃത്ത് വിവരം മറ്റ് സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. ഈ നീക്കമാണ് ശ്യാംജിത്തിനെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്.

Post a Comment

0 Comments