Top News

ദമ്പതികളില്‍ നിന്ന് കൈകൂലി വാങ്ങിയെന്ന ആരോപണം; ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം

തിരുവനന്തപുരം: പ്രസവ ചികിത്സക്കെത്തിയ ദമ്പതികളില്‍ നിന്ന് ഡോക്ടര്‍മാര്‍ കൈകൂലി വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം.[www.malabarflash.com]


തലശേരി ജനറല്‍ ആശുപത്രി ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കടുത്ത നടപടി കൈ കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

ഭാര്യയുടെ പ്രസവത്തിനായി ജനറല്‍ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിന് 2000 രൂപയും അനസ്‌തേഷ്യ ഡോക്ടര്‍ക്ക് 3000 രൂപയും കൊടുക്കേണ്ടി വന്നു എന്നായിരുന്നു യുവാവിന്റെ പരാതി. കൂടാതെ ചികിത്സക്കെത്തുന്ന രോഗികളില്‍ നിന്നും പണം ഈടാക്കുന്നുവെന്നും രോഗികളുടെ ജീവനെ ആലോചിച്ച് ആരും പരാതിപ്പെടാറില്ലായെന്നും യുവാവ് പറഞ്ഞിരുന്നു.

അതേസമയം, ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ കൈകൂലി വാങ്ങുന്നില്ലെന്നും സ്വകാര്യ ചികിത്സയ്ക്ക് ഇരിക്കുമ്പോള്‍ വാങ്ങുന്നതിനെ പറ്റി അറിയില്ലെന്നും ആശുപത്രി സൂപ്രണ്ട് വിഷയത്തില്‍ പ്രതികരിച്ചു.

Post a Comment

Previous Post Next Post