Top News

'തുറമുഖം' റിലീസ് ഡിസംബറിന് മുമ്പ് ഉണ്ടാകുമെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

നിവിൻ പോളിയുടെ 'തുറമുഖം' റിലീസിനായി കാത്തിരിക്കുന്ന പ്രധാന ചിത്രങ്ങളിൽ ഒന്നാണ്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പീരിയഡ് ആക്ഷൻ ഡ്രാമയാണ്. നിരവധി തവണ റിലീസ് മാറ്റിവച്ച സിനിമ കൂടിയാണിത്. അതുകൊണ്ട് തന്നെ സിനിമ എപ്പോൾ റിലീസ് ചെയ്യും എന്ന ചോദ്യം പലപ്പോഴും പ്രേക്ഷകരിൽ നിന്ന് ഉയർന്നിട്ടുണ്ട്.[www.malabarflash.com]

ഇപ്പോഴിതാ ചിത്രത്തിന്‍റെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിന്‍റെ റിലീസ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഡിസംബറിന് മുമ്പ് ചിത്രം തീയേറ്ററുകളിലെത്തുമെന്ന് ലിസ്റ്റിൻ പറഞ്ഞു. 'കുമാരി'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ലിസ്റ്റിന്‍റെ പ്രതികരണം. സാമ്പത്തിക പ്രതിസന്ധിയാണ് റിലീസ് വൈകാൻ പ്രധാന കാരണം. ചിത്രത്തിന്‍റെ റിലീസ് ഡിസംബറിൽ നടക്കുമെന്ന് നിവിൻ പോളി നേരത്തെ പ്രഖ്യാപിച്ചിരുന്നു.  

 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പാ തൊഴില്‍ വിഭജന സമ്പ്രദായവും അത് അവസാനിപ്പിക്കാനുള്ള തൊഴിലാളികളുടെ പോരാട്ടവുമാണ് ചിത്രത്തിന്‍റെ പ്രമേയം. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ തുടങ്ങിയവരും അഭിനേതാക്കളാണ്.

Post a Comment

Previous Post Next Post