Top News

റബർ തോട്ടത്തിൽ കോഴിയങ്കം; ആറുപേർ പിടിയിൽ

കാഞ്ഞങ്ങാട്: റബർ തോട്ടത്തിൽ കോഴിയങ്കത്തിനിടെ ആറു പേർ പോലീസ് പിടിയിലായി. 10 കോഴികളെ പോലീസ് കസ്റ്റഡിയിലെടുത്തു. [www.malabarflash.com]


കല്യോട്ട് സ്വദേശി ശ്രീനാഥ് (26), കുണ്ടംകുഴിയിലെ ജനാർദനൻ (49), വേലേശ്വരത്തെ തേജസ് (26), പാക്കം സ്വദേശി ഉദയൻ (34), പാക്കം സ്വദേശി മണികണ്ഠൻ (42), പെരളടുക്കത്തെ രഞ്ജിത്ത് (23) എന്നിവരെ ബേഡകം എസ്.ഐ എം.ഗംഗാധരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ആയംകടവ് പാലത്തിന് സമീപത്തു നിന്നാണ് ഇവരെ പിടികൂടിയത്. സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സൂരജ്, രാജേഷ്, പ്രദീപ് കുമാർ, പ്രസാദ് എന്നിവരും പരിശോധനയിൽ പങ്കാളികളായി.

Post a Comment

Previous Post Next Post