Top News

54കാരിയെ ഭീമൻ പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങി

ജക്കാർത്ത: ഇന്തോനേഷ്യയിൽ 54കാരിയെ പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങി. ബന്താര ജംബി പോലീസ് സ്റ്റേഷൻ പരിധിയിലാണ് നടുക്കുന്ന സംഭവം. റബർ ശേഖരിക്കുന്നതിനായി കാട്ടിലേക്ക് പോയ ജഹ്റ എന്ന സ്ത്രീയെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്.[www.malabarflash.com]


കാട്ടിലേക്ക് പോയ ജഹ്റയെ വെള്ളിയാഴ്ച മുതൽ കാണാതാവുകയായിരുന്നു. തുടർന്ന് പ്രദേശ വാസികൾ നടത്തിയ തെരച്ചിലിലാണ് വയറുവീർത്ത് അനങ്ങാൻ കഴിയാത്ത അവസ്ഥയിൽ 22 അടി നീളമുള്ള ഭീമൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്.

സംശയം തോന്നിയ നാട്ടുകാർ പെരുമ്പാമ്പിന്‍റെ വയർ കീറി പരിശോധിക്കുകയും ജഹ്റയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുകയുമായിരുന്നു. എന്നാൽ കാട്ടിൽ ഇനിയും ഭീമൻ പെരുമ്പാമ്പുകൾ ഉണ്ടാവുമെന്ന ഭയത്തിലാണ് പ്രദേശവാസികൾ.

Post a Comment

Previous Post Next Post