NEWS UPDATE

6/recent/ticker-posts

ഫുജൈറയിൽ വാഹനാപകടം: രണ്ട്​ കണ്ണൂർ സ്വദേശികൾ മരിച്ചു

ഫുജൈറ: ഫുജൈറയിലുണ്ടായ കാറപകടത്തിൽ രണ്ട്​ മലയാളികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി എം.എൻ.പി. ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. [www.malabarflash.com]

ഇവർ സഞ്ചരിച്ച കാറിന്‍റെ ടയർ പൊട്ടിയതാണ്​ അപകടത്തിനിടയാക്കിയത്​.
ദുബൈ റോഡിൽ മലീഹ ഹൈവേയിലാണ്​ അപകടം. 

ഫുജൈറ കേന്ദ്രീകരിച്ച്​ ഫാൻസി ആഭരണ ബിസിനസ്​ നടത്തുകയായിരുന്നു ജലീലും സുബൈറും. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ. നാട്ടിലേക്ക്​ കൊണ്ടു പോകാനുള്ള ശ്രമം നടക്കുന്നു.

Post a Comment

0 Comments