Top News

വിദേശത്തുനിന്ന് എത്തി ബസിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; 37കാരിക്ക് ദാരുണാന്ത്യം

അങ്കമാലി: ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും ഇടിച്ച് കെഎസ്ആർടിസി ബസ് യാത്രക്കാരി മലപ്പുറം തിരൂരങ്ങാടി ചെമ്മാട് കോരൻ കണ്ടത്ത് സെലീന (37) മരിച്ചു. ഞായറാഴ്ച പുലർച്ചെ 5.45ന് ദേശീയ‌പാതയിൽ, അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിലായിരുന്നു അപകടം.[www.malabarflash.com]


വിമാനത്താവളത്തിൽനിന്നു വരികയായിരുന്ന കെഎസ്ആർടിസി ബസ്, സ്റ്റാൻഡിലേക്കു കയറുന്നതിനായി യുടേൺ എടുക്കുന്നതിനിടെ ചാലക്കുടി ഭാഗത്തുനിന്ന് അങ്കമാലിയിലേക്കു വരികയായിരുന്ന ടൂറിസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു.

കെഎസ്ആർടിസി ബസിന്റെ പിൻസീറ്റിലാണ് സെലീന ഇരുന്നിരുന്നത്. വിദേശത്തു ജോലി ചെയ്തിരുന്ന സെലീന, പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.

Post a Comment

Previous Post Next Post