NEWS UPDATE

6/recent/ticker-posts

കേന്ദ്ര അവഗണന അവസാനിപ്പിക്കണം: എൻജിഒ യൂണിയൻ

കാസർകോട്‌: കേരളത്തോടുള്ള കേന്ദ്ര സർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് കേരളാ എൻജിഓ യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.[www.malabarflash.com]

അഴിമതി രഹിതവും കാര്യക്ഷമവുമായ സിവിൽ സർവീസിനായി അണിനിരക്കുക, ജില്ലയിലെ റോഡ് -റെയിൽ യാത്രാപ്രശ്നം പരിഹരിക്കുക, പാസഞ്ചർ ട്രെയിൻ പുന:സ്ഥാപിക്കുക, ജീവനക്കാർക്കായി ക്വാർട്ടേഴ്സുകൾ നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

പ്രതിനിധി സമ്മേളനം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ വി ശോഭ അധ്യക്ഷയായി. സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡന്റ്‌ കെ ഭാനുപ്രകാശ് പതാകയുയർത്തി. ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ കെ അനിൽകുമാർ രക്തസാക്ഷി പ്രമേയവും ടി ദാമോദരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറി കെ പി ഗംഗാധരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ അനിൽകുമാർ കണക്കും അവതരിപ്പിച്ചു. കെ സജീഷ്, ടി ശാലിനി, പി വി വീണ, പി വി പ്രീതി, സി സന്ദീപ്, സുഹറാ ബീവി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ പി സുനിൽ കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. 

ചർച്ചയിൽ കെ സുഗുണ കുമാർ, കെ അരുൺ കൃഷ്ണൻ, കെ ഓമന പി വി രഞ്ജിത്ത്, കെ വി ഭരതൻ, കെ എം വി ജയരാജ്, കെ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബി അനിൽകുമാർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറി കെ ഭാനുപ്രകാശ് സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി കെ അനിൽകുമാർ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: വി ശോഭ (പ്രസിഡന്റ്‌), വി ജഗദീഷ്, ബി വിജേഷ് (വൈസ് പ്രസിഡന്റ്‌), കെ ഭാനുപ്രകാശ് (സെക്രട്ടറി), കെ അനിൽകുമാർ, ടി ദാമോദരൻ (ജോയിന്റ്‌ സെക്രട്ടറി), എം ജിതേഷ് (ട്രഷറർ), എ വി റീന, കെ വി രമേശൻ, വി ഉണ്ണികൃഷ്ണൻ, കെ എൻ ബിജിമോൾ, പി കെ വിനോദ് , പി ഡി രതീഷ് (സെക്രട്ടറിയറ്റ് അംഗം).

Post a Comment

0 Comments