പാലക്കുന്ന് : ജില്ലയിലെ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്നും കാസർകോട് താലൂക്ക് ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ വിദഗ്ധ ഡോക്ടർമാരെ നിയമിക്കണമെന്നും കേരള വ്യാപാരി വ്യവസായി സമിതി പാലക്കുന്ന് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.[www.malabarflash.com]
കേരളത്തിന് അർഹതപ്പെട്ട എയിംസ് പ്രൊപ്പോസലിൽ കാസർകോട് കൂടി ഉൾപ്പെടുത്തണമെന്നും പാലക്കുന്നിലെ തെരുവ് വിളക്കുകൾ പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി രാഘവൻ വെളുത്തോളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റിയാസ് ഐഡിയൽ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ശോഭ ബാലൻ, യൂണിറ്റ് സെക്രട്ടറി ജഗദീഷ് ആറാട്ട് കടവ്, ട്രഷറർ ടി.വി.നാരായണൻ, ഏരിയാ കമ്മിറ്റി പ്രസിഡണ്ട് ദിവാകരൻ ആറാട്ടുകടവ്, സെക്രട്ടറി ടി. സി.സുരേഷ്, വാസു മുദിയക്കാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു .
ഭാരവാഹികൾ : ശശിധരൻ ലൈത്ത് (പ്രസി.), റിയാസ് ഐഡിയൽ (സെക്ര.), പ്രമോദ് മൂകാംബിക (ട്രഷ.)
ഭാരവാഹികൾ : ശശിധരൻ ലൈത്ത് (പ്രസി.), റിയാസ് ഐഡിയൽ (സെക്ര.), പ്രമോദ് മൂകാംബിക (ട്രഷ.)
Post a Comment