Top News

യുവതി ഭർതൃവീട്ടിൽ തൂങ്ങിയ നിലയിൽ, കണ്ടത് രാവിലെ വിദേശത്ത് നിന്നും വീട്ടിലെത്തിയ ഭർത്താവ്

കൊല്ലം: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ചടയമംഗലത്താണ് സംഭവം. അടൂര്‍ പഴംകുളം സ്വദേശിനി ലക്ഷ്മി പിള്ള (24)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്തുനിന്ന്‌ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്.[www.malabarflash.com]


ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ലക്ഷ്മിയുടെ ഭര്‍ത്താവ് കുവൈത്തില്‍നിന്ന് വീട്ടിലെത്തിയത്. വീട്ടില്‍ ആളനക്കം ഉണ്ടായിരുന്നില്ല. വീടിനകത്തേക്ക് കയറിയപ്പോള്‍ കിടപ്പുമുറി അടച്ച നിലയിലാണ് കാണപ്പെട്ടത്. തുടര്‍ന്ന് മുറി തുറന്നപ്പോള്‍ ലക്ഷ്മി തൂങ്ങി മരിച്ച നിലയിലായിരുന്നു. 

യുവതിയുടെ അമ്മയെ അടക്കം വിളിച്ചു വരുത്തിയ ശേഷമാണ് മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചത്.
സംഭവത്തില്‍ ചടയമംഗലം പോലീസ് അന്വേഷണം നടത്തി വരികയാണ്.

Post a Comment

Previous Post Next Post