Top News

പോത്തിറച്ചിയുമായി പോയ ബൈക്ക് തകര്‍ത്ത് നാലംഗ സംഘം; അക്രമികളും ഇറച്ചി കൊണ്ടുവന്നയാളും അറസ്റ്റില്‍

ബെംഗളൂരു: പോത്തിറച്ചി കൊണ്ടുവരാന്‍ ശ്രമിച്ച യുവാവിന്റെ ബൈക്ക് തകര്‍ക്കാന്‍ ശ്രമിച്ച് നാലംഗ സംഘം. ആന്ധപ്രദേശില്‍ നിന്നും ബെംഗളൂരിലേക്ക് പോത്തിറച്ചി കൊണ്ടു വരാന്‍ ശ്രമിച്ച ഹിദായത്തുല്ലയാണ്(32)അക്രമണത്തിനിരയായത്. സംഭവ സ്ഥലത്തെത്തിയ പോലീസ് ഇറച്ചി കൊണ്ടുവന്നയാളെയും അക്രമികളെയും അറസ്റ്റ് ചെയ്തു.[www.malabarflash.com]

ശിവാജി നഗര്‍ സ്വദേശിയായ ഹിദായത്തുല്ലയാണ് ബെംഗളുരുവിലെ ഒരു സ്വാകര്യ ചടങ്ങിനു വേണ്ടി 80 കിലോ പോത്തിറച്ചി ബൈക്കിന്റ പിറകില്‍ കെട്ടിവെച്ച് കൊണ്ടു വന്നത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടുകൂടിയാണ് സംഭവം. ഇറച്ചിയുമായി ദൊഡ്ഡബെല്ലാപുരിയില്‍ എത്തിയപ്പോള്‍ പെട്ടന്ന് മുന്നില്‍ ഒരു വാഹനം വന്നതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതായാണ് പോലീസ് പറയുന്നത്.

ഇറച്ചി റോഡില്‍ ചിതറിയതോടെ ചിലര്‍ ചോദ്യം ചെയ്യുകയും അയാളെ അക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നാലെ സ്ഥലത്തുണ്ടായിരുന്നവര്‍ ബൈക്ക് തകര്‍ക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പോലീസെത്തി മുഴുവന്‍ പേരെയും പിടികൂടി.

Post a Comment

Previous Post Next Post