മൂവാറ്റുപുഴ: എസ് എസ് എഫ് കേരള സാഹിത്യോത്സവ് 29ാം എഡിഷൻ കിരീടം മലപ്പുറം വെസ്റ്റിന്. 589 പോയിൻ്റ് നേടിയാണ് മലപ്പുറം വെസ്റ്റ് അട്ടിമറി വിജയം സ്വന്തമാക്കിയത്. കോഴിക്കോട് ജില്ലക്കാണ് രണ്ടാം സ്ഥാനം; 545 പോയിൻ്റ്. 534 പോയിൻ്റ് നേടിയ മലപ്പുറം ഈസ്റ്റ് ഇത്തവണ മൂന്നാം സ്ഥാനത്താണ്. കണ്ണൂർ ജില്ലക്കാണ് നാലാം സ്ഥാനം.[www.malabarflash.com]
മഹ്ഫൂസ് റിഹാൻ കോഴിക്കോട് ആണ് കലാപ്രതിഭ. കാസർകോട് ജില്ലയിലെ മുസമ്മിൽ എസ് സർഗപ്രതിഭയായി. മുപ്പതാം എഡിഷൻ സാഹിത്യോത്സവിന് തലസ്ഥാന നഗരിയായ തിരുവനന്തപുരം ആതിഥേയത്വം വഹിക്കും.
മൂവാറ്റുപുഴയുടെ ഓരങ്ങളിൽ ഒഴുകിയെത്തിയ സ്വരലയ വർണവിസ്മയങ്ങൾ രണ്ട് ദിവസമായി നാടിന്റെ സാംസ്കാരികാഘോഷമായിരുന്നു. തമിഴ്നാട്ടിലെ നീലഗിരി അടക്കം 17 ജില്ലകൾക്ക് പുറമെ 300 ൽ പരം ക്യാമ്പസുകളിൽ നിന്നടക്കം 2000ത്തോളം പ്രതിഭകളാണ് ഇത്തവണ കേരള സാഹിത്യോത്സവിൽ പങ്കെടുത്തത്.
0 Comments