NEWS UPDATE

6/recent/ticker-posts

'ഓപ്പറേഷൻ ഗരുഡ'; രാജ്യവ്യാപകമായി സിബിഐയുടെ ലഹരിവേട്ട

ഡൽഹി: രാജ്യവ്യാപകമായി സിബിഐ നടത്തിയ 'ഓപ്പറേഷൻ ഗരുഡ' ലഹരിവേട്ടയിൽ എട്ട് സംസ്ഥാനങ്ങളിൽ നിന്നായി അറസ്റ്റിലായത് 175 പേർ. 127 കേസുകൾ രജിസ്റ്റർ ചെയ്യുകയും രാസവസ്തുക്കൾ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു.[www.malabarflash.com]

പഞ്ചാബ്, ഡൽഹി, ഹിമാചൽപ്രദേശ്, മണിപ്പൂർ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പോലീസ് സേന, ഇന്‍റർപോൾ, എൻസിബി എന്നിവയുമായി സഹകരിച്ചാണ് സിബിഐ റെയ്ഡ് നടത്തിയത്. 6600ഓളം പേരെ പരിശോധിച്ച ശേഷമാണ് 127 കേസുകൾ രജിസ്റ്റർ ചെയ്തത്. 

വിവിധ സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് സംഘങ്ങൾക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.

Post a Comment

0 Comments