Top News

പ്രായപൂർത്തിയാകാത്ത ഇതര സംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം: നാലുപേർ അറസ്റ്റിൽ

മലപ്പുറം:പ്രായപൂർത്തിയാകാത്ത ഇതര സംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തു.[www.malabarflash.com]


പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി കോതടി മജീദ് (52), പൂക്കോട്ടൂർ സ്വദേശി തൊട്ടിപ്പാറമ്മൽ കൃഷ്ണൻ (54), പൂക്കോട്ടൂർ ചോലമുക്ക് സ്വദേശി കറുത്തേടത്ത് കെ.പി. അഷ്റഫ് (42), പൂക്കോട്ടൂരിൽ വാടകക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കതിരവൻ എന്ന മാധവൻ (35) എന്നിവരാണ് പിടിയിലായത്.

പൂക്കോട്ടൂർ അറവങ്കരയിൽ സെപ്റ്റംബർ പത്തിനായിരുന്നു സംഭവം. രാത്രി 11ഓടെ പെൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

Post a Comment

Previous Post Next Post