NEWS UPDATE

6/recent/ticker-posts

സയ്യിദ് ശിഹാബുദ്ദീൻ അൽ ഹൈദ്രൂസി ബാപ്പാലിപ്പൊനം തങ്ങൾ അന്തരിച്ചു

കാസർകോട്: സമസ്ത കേരള ജംഇയത്തുൽ ഉലമ കാസർകോട് ജില്ലാ മുശാവറ അംഗവും കുമ്പള മേഖല ട്രഷററും സുന്നി സംഘടനാ സ്ഥാപനങ്ങളുടെ സജീവ സാന്നിധ്യവുമായ സയ്യിദ് ശിഹാബുദ്ദീൻ അൽ ഹൈദ്രൂസി തങ്ങൾ ബാപ്പാലിപ്പൊനം തങ്ങൾ അന്തരിച്ചു.48 വയസ്സായിരുന്നു.[www.malabarflash.com]

മണ്ടമ അറഫാ ജുമാ മസ്ജിദ് സ്ഥാപകനും പ്രസിഡന്റും കൂടിയാണ്.19 വർഷത്തിലേറെ കാലം ബാപ്പാലിപ്പൊനം മുഹ്‌യുദ്ദീൻ ജുമാ മസ്ജിദിൽ മുദരിസായിരുന്നു.ലക്ഷദീപ് ആന്ത്രോത്തിലെ പൂക്കോയ തങ്ങളുടെയും ഫാത്തിമ ബീവി യുടെയും മകനാണ്.

ഭാര്യ: സീനത്തുൽ മുനവ്വറ, മക്കൾ: സയ്യിദത്ത് ഫാത്തിമ തസ്‌രീഫ, സയ്യിദ് അബൂബക്കർ സിദ്ദീഖ്, സയ്യിദത്ത് തബ്സീറ, സയ്യിദ് ഉമർ.

മുഹിമ്മാത്ത് വൈ.പ്രസിഡന്റ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി തുടങ്ങിയവർ അനുശോചിച്ചു.
മയ്യിത്ത് മണ്ടമ അറഫാ ജുമാ മസ്ജിദിൽ വൈകിട്ട് 4 മണിക്ക് ഖബറടക്കും

Post a Comment

0 Comments