Top News

വീട് കുത്തിത്തുറന്ന് 31 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ചു; കൊലക്കേസ് പ്രതി അറസ്റ്റില്‍

പാലക്കാട്: മണ്ണാർക്കാട് നായാടിക്കുന്നിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന് കേസിലെ പ്രതി പിടിയിൽ. കൊലപാതകം ഉൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ തമിഴ്നാട് സ്വദേശി റബ്ദീൻ എന്ന റബ്ദീൻ സലീമിനെയാണ് മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

മണ്ണാർക്കാട് നായാടിക്കുന്നിലെ കല്ലടി അബ്ബാസ് ഹാജിയുടെ വീട്ടിൽ നിന്ന് 31.5 പവൻ സ്വർണവും 50,000 രൂപയും കവർന്ന കേസിലാണ് തമിഴ്നാട് തിരുവള്ളൂർ കാരംപക്കം അറുണാചലം കോളനിയിലെ റബ്ദീൻ സലീമിനെ പാലക്കാട് നിന്ന് പിടികൂടിയത്. നഷ്ടപ്പെട്ട 21 പവൻ വീണ്ടെടുത്തു. സ്വർണം വിൽക്കാൻ സഹായിച്ച അബ്ദുറഹ്മാൻ, പണയം വയ്ക്കാൻ സഹായിച്ച ഹനീഫ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 

ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്ന് മണ്ണാർക്കാട് ഡിവൈഎസ്പി വി.എ. കൃഷ്ണദാസ് പറഞ്ഞു. കൊലക്കേസിൽ പ്രതിയായ ഇയാൾ ബെൽഗാം ജയിലിൽ നിന്ന് കഴിഞ്ഞ ഏപ്രിലിലാണ് പുറത്തിറങ്ങിയത്.

Post a Comment

Previous Post Next Post