Top News

പോലീസ് ഉദ്യോഗസ്ഥനെ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃപ്പൂണിത്തുറ: പോലീസ് ഉദ്യോഗസ്ഥനെ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കെ.എ.പി ബറ്റാലിയനിലെ എസ്.ഐ തിരുവനന്തപുരം പാങ്ങോട് കെ.ടി കുന്ന് സനില്‍ ഭവനില്‍ സജിത് യു. (40) ആണ് മരിച്ചത്.[www.malabarflash.com]


എരൂര്‍ കണിയാമ്പുഴ റോഡില്‍ തിട്ടേപ്പടി ജങ്ഷന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ വെള്ളിയാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടത്. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു.

കെ.എ.പി. രണ്ടാം ബറ്റാലിയനില്‍ നിന്ന് കെ.എ.പി. ഒന്നാം ബറ്റാലിയനിലേക്ക് സ്ഥലംമാറി എത്തിയ ഉദ്യോഗസ്ഥനാണ് സജിത്. ഹില്‍പാലസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തുടര്‍ നടപടികള്‍ക്കായി മാറ്റിയ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പിതാവ്: ഉപേന്ദ്രന്‍, അമ്മ: ലീലാകുമാരി. ഭാര്യ: ധന്യ.

Post a Comment

Previous Post Next Post