Top News

വിദേശത്തെ യുവാവുമായി സൗഹൃദം, ഒടുവില്‍ സമ്മാനവും; തൊടുപുഴയിലെ അധ്യാപികയ്ക്ക് നഷ്ടം 12 ലക്ഷം

ഇടുക്കി: തൊടുപുഴ സ്വദേശിനിയായ അധ്യാപികയെ കള്ളക്കടത്ത് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണയായി തട്ടിയെടുത്തത് 12 ലക്ഷത്തോളം രൂപ.[www.malabarflash.com]

സാമൂഹികമാധ്യമത്തില്‍ വിദേശത്തുള്ള യുവാവുമായി സ്ഥാപിച്ച സൗഹൃദമാണ് അധ്യാപികയ്ക്ക് വിനയായത്. സൗഹൃദം ശക്തമായതോടെ സമ്മാനങ്ങള്‍ അയച്ചു നല്‍കാന്‍ വിദേശിയായ യുവാവ് തയ്യാറായി. സമ്മാനങ്ങള്‍ അയച്ചശേഷം എയര്‍പോര്‍ട്ട് കസ്റ്റംസ് വിഭാഗത്തില്‍ നിന്നെന്ന വ്യാജേന ഫോണ്‍ വന്നു. സമ്മാനങ്ങള്‍ എത്തിയതിന് കസ്റ്റംസ് ഡ്യൂട്ടിയായി അഞ്ച് ലക്ഷം അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. 

പണം അടച്ചതോടെ ഡ്യൂട്ടി അടച്ചാല്‍ മാത്രം പോര കള്ളക്കടത്തിന് കേസെടുക്കും എന്നായി ഭീഷണി. ഇതോടെ മാനസ്സികമായി തകര്‍ന്ന അധ്യാപിക കേസ് ഒഴിവാക്കാന്‍ കൂടുതല്‍ തുക നല്‍കുകയായിരുന്നു. ഇങ്ങിനെ 12 ലക്ഷം രൂപയോളം നഷ്ടമായതോടെ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസ്സിലായത്. സൈബര്‍ സെല്‍ കേസ് അന്വേഷിച്ച് വരികയാണ്.

Post a Comment

Previous Post Next Post