പാര്‍ട്ടിയുടെ അംഗീകാരമില്ലാത്തതും, പാര്‍ട്ടിയുടെ നയപരിപാടികളും കര്‍മ്മ പദ്ധതികളും സമാന രീതിയില്‍ നടപ്പിലാക്കുന്നതുമായ സാമൂഹ്യ സാംസ്‌കാരിക സന്നദ്ധ സംഘടനകളുമായി പാര്‍ട്ടി നേതാക്കളും ഭാരവാഹികളും പ്രവര്‍ത്തകരും സഹകരിക്കരുതെന്ന് യോഗത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെന്ന് ലീഗ് ജില്ലാ കമ്മിറ്റി പറഞ്ഞു.
നേരത്തെയുള്ള തീരുമാനം ലംഘിച്ച് ഗുരുതരമായ അച്ചടക്ക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാര്‍ക്കെതിരെ യോഗത്തില്‍ നടപടിയെടുത്തു. കെ.പി. താഹിര്‍, എം.പി എ.റഹീം എന്നിവരെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടീ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യാനും അച്ചടക്ക നടപടികള്‍ സ്വീകരിക്കുവാന്‍ സംസ്ഥാന പ്രസിഡണ്ടിനോട് ശുപാര്‍ശ ചെയ്യാനും യോഗത്തില്‍ തീരുമാനമായെന്ന് ലീഗ് ഭാരവാഹികള്‍ പറഞ്ഞു.
യുഡിഎഫ് കണ്ണൂര്‍ മണ്ഡലം കണ്‍വീനറായ കെ പി താഹിറിനെ പ്രസ്തുത സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. യോഗത്തില്‍ പ്രസിഡണ്ട് പി കുഞ്ഞി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ അബ്ദുല്‍ കരീം ചേലേരി സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി, ജില്ലാ ഭാരവാഹികളായ വി പി വമ്പന്‍, അഡ്വ എസ് മുഹമ്മദ്, എന്‍ എ അബൂബക്കര്‍ മാസ്റ്റര്‍, ടി എ തങ്ങള്‍, കെ വി മുഹമ്മദലി, ഇബ്രാഹിം മുണ്ടേരി, കെ ടി സഹദുള്ള, അഡ്വ കെ എ ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി എന്നിവര്‍ പങ്കെടുത്തു.
0 Comments