Top News

വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കി; ഭക്ഷണം നൽകാൻ വൈകിയതിന് മകളെ പിതാവ് ബ്ലേഡുപയോഗിച്ച് കൊലപ്പെടുത്തി

മുസാഫർ നഗർ: ഉത്തർപ്രദേശിൽ ഭക്ഷണം നൽകാൻ വൈകിയതിന് പിതാവ് മകളെ കൊലപ്പെടുത്തി. ഹപുർ ജില്ലിയിലെ ബാബുഗഡിലാണ് സംഭവം. 22കാരിയായ മകൾ രേഷ്മയെ കൊലപ്പെടുത്തിയ പിതാവ് മുഹമ്മദ് ഫരീയാദിനെ (55) ഉത്തർപ്രദേശ് പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.[www.malabarflash.com]


ആറു മക്കളുടെ പിതാവായിരുന്നു ഫരിയാദ്. ഭക്ഷണം വിളമ്പാൻ വൈകിയതിനെ ചൊല്ലി 22കാരിയായ മകൾ രേഷ്മയുമായി ഇയാൾ വഴക്കിട്ടു. ഇത് തർക്കത്തിൽ കലാശിക്കുകയായിരുന്നുവെന്ന് അയൽവാസികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സെപ്തംബർ നാലിന് രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.

തർക്കത്തിനിടയിൽ പിതാവ് ബ്ലേഡ് ഉപയോഗിച്ച് മകളെ ആക്രമിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ രേഷ്മ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവം അറിഞ്ഞ് എത്തിയ പോലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. ഐ.പി.സി. സെക്ഷൻ 302 പ്രകാരം ഇയാൾക്കെതിരെ ബാബുഗഡ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും പ്രതിയെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുമെന്നും എ.എസ്.പി. മുകേഷ് ചന്ദ്ര പറഞ്ഞു.

Post a Comment

Previous Post Next Post