NEWS UPDATE

6/recent/ticker-posts

ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചു, യുവാവ് ആത്മഹത്യചെയ്തു; ലിവ്-ഇന്‍ പാര്‍ട്‌നറും സഹോദരനും അറസ്റ്റില്‍

സൂറത്ത്: ഗുജറാത്തില്‍ 27-കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയേയും സഹോദരനേയും അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് രാഹുല്‍ സിങ് എന്ന യുവാവിന്റെ മരണത്തില്‍ ഇരുവരേയും അറസ്റ്റ് ചെയ്തത്.[www.malabarflash.com]

ലിവ്-ഇന്‍ പാര്‍ട്‌നറായ സോനം അലിയും സഹോദരന്‍ മുഖ്താര്‍ അലിയും ചേര്‍ന്ന് തന്നെ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും അത് തനിക്ക് കടുത്ത മാനസികപീഡനമാണെന്നും ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ യുവാവ് ആരോപിച്ചു.

ജൂണ്‍ 27 നാണ് ഉധ്‌നയിലെ പട്ടേല്‍ നഗറിലെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ രാഹുല്‍ സിങ്ങിനെ കണ്ടെത്തിയത്. രാഹുലിന്റെ മരണത്തെ തുടര്‍ന്ന് അമ്മ വീണാദേവി പോലീസന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ അസ്വാഭാവികമായൊന്നും കണ്ടെത്താത്തതിനാല്‍ ആത്മഹത്യയെന്ന നിലയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സോനവുമായുള്ള പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങി യുവതിയുമൊത്ത് പട്ടേല്‍ നഗറില്‍ കഴിഞ്ഞ ഒരു കൊല്ലമായി താമസിച്ചു വരികയായിരുന്നു രാഹുല്‍. ബന്ധുക്കളുമായുള്ള ബന്ധം കുറവായിരുന്നുന്നെന്ന് വീണാദേവി നല്‍കിയ പരാതിയില്‍ പറയുന്നു. രാഹുലും സോനവും വിവാഹിതരായോ എന്ന കാര്യം തങ്ങള്‍ക്കറിയില്ലെന്നും പരാതിയിലുണ്ട്. രാഹുലിന്റെ ഫ്രണ്ട്‌ലിസ്്റ്റിലുള്ള ഉത്തര്‍പ്രദേശിലെ ബന്ധുവാണ് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് കണ്ട് വീട്ടുകാരെ വിവരമറിയിച്ചത്.

ബീഫ് കഴിക്കാതിരുന്നാല്‍ തന്നെ കൊല്ലുമെന്ന ഭീഷണിയുണ്ടെന്നും രാഹുലിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്. ടെക്‌സ്റ്റൈല്‍ മില്ലില്‍ ജോലി ചെയ്യുകയായിരുന്ന രാഹുല്‍ അവിടെ വെച്ചാണ് സോനത്തെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. ഇരുവരും ഒരുമിച്ച് കഴിയുകയായിരുന്നെന്നും വിവാഹിതരായതിന്റെ രേഖകള്‍ കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു.

Post a Comment

0 Comments