Top News

നൂറ് പെൺകുട്ടികളുടെ വിവാഹമെന്ന ചരിത്ര ദൗത്യമേറ്റെടുത്ത് ഹോസ്ദുർഗ്ഗ് ജെ സി ഐ

കാഞ്ഞങ്ങാട്: ആർഭാട വിവാഹങ്ങളും ധൂർത്തും അരങ്ങ് വാഴുന്ന കാലഘട്ടത്തിൽ, സാമ്പത്തിക പ്രയാസങ്ങൾ മൂലം വിവാഹമെന്നത് സ്വപ്നം മാത്രമായിമാറിയ നൂറ് പെൺകുട്ടികളുടെ വിവാഹം നടത്തി കൊടുക്കുന്ന ചരിത്ര ദൗത്യമേറ്റെടുത്ത് ജെസിഐ ഹൊസ്ദുർഗ്ഗ്.[www.malabarflash.com]


കണ്ണൂർ, കാസറകോട്, വയനാട്, മാഹി മേഖല ഉൾക്കൊള്ളുന്ന ജെ സി ഐ ഇന്ത്യ സോൺ 19 ന്റെ 2022 ലെ പ്രസിഡന്റിന്റെ "ഹൃദയപൂർവ്വം " സ്പെഷ്യൽ പ്രൊജക്ടിന്റെ ഭാഗമായാണ് "മാംഗല്യം 2022" എന്ന പേരിലുള്ള സമൂഹ വിവാഹം ജെസിഐ ഹൊസ്ദുർഗ്ഗിന്റെ സ്ഥാനാരോഹണ ചടങ്ങിൽ വെച്ച് ഭാരവാഹികൾ പ്രഖ്യാപിച്ചത്.

ഒരു നാടിന്റെ ഭാവി അവിടുത്തെ യുവജനങ്ങളുടെ കൈകളിലാണെന്നും നിസ്വാർത്ഥ സേവനത്തിന് മുന്നിട്ടിറങ്ങുന്ന ജെസിഐ പോലുള്ള യുവജന കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് സമൂഹത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകണമെന്നും ജെസിഐ ഹൊസ് ദുർഗ്ഗ് ഇൻസ്റ്റലേഷൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് ശ്രീ. രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു.

നൂറ് സഹോദരിമാർക്ക് വിവാഹ സഹായം നൽകുന്ന അതിമഹത്തരവും സാമൂഹ്യ പ്രവർത്തന രംഗത്തെ വലിയ ഉത്തരവാദിത്വവും ഏറ്റെടുക്കുന്ന ജെ സി ഐ ഹോസ്ദുർഗ്ഗ് ഭാരവാഹികളെ ആദരവോടെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതുതായി രൂപം കൊണ്ട ജെസിഐ ഹോസ്ദുർഗ്ഗിന്റെ ഉദ്ഘാടനവും സ്വാതന്ത്ര്യ ദിനാഘോഷവും കാഞ്ഞങ്ങാട് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്മായിൽ ചിത്താരി (പ്രസിഡന്റ്‌ ), അനീഷ് രാമഗിരി (സെക്രട്ടറി), അംജദ് ഗോൾഡൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി ചുമതലയേറ്റെടുത്തു.

പുതിയ അംഗങ്ങൾക്ക് സോൺ പ്രസിഡന്റ്‌ സമീർ.കെ.ടി പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുൻ മേഖല പ്രസിഡന്റ് സജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
അജാനൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സബീഷ്, ജെസിഐ സോൺ വൈസ് പ്രസിഡന്റ്‌ ഡോക്ടർ നിതാന്ത് ബൽശ്യാം, എം.ബി.ഷാനവാസ്‌, സാലിം ബേക്കൽ എന്നിവർ സംസാരിച്ചു. ജെ സി ഐ ബേക്കൽ ഫോർട്ട് പ്രസിഡന്റ് ഷംസീർ അദ്ധ്യക്ഷത വഹിച്ചു.

2022 ലെ ബിസിനസ്സ് എക്സലൻസി അവാർഡ് ബെസ്റ്റ് ഇന്ത്യ റഫീഖിനും, നിസ്വാർത്ഥ സാമൂഹ്യ സേവനത്തിനുള്ള അവാർഡ് പത്മരാജൻ ഐങ്ങോത്തിനും രാജ്മോഹൻ ഉണ്ണിത്താൻ എം പി സമ്മാനിച്ചു.

സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമായ സോളാർ കുഞ്ഞാമദ് ഹാജി, റഹ്‌മാനിയ ബേക്കറി സ്ഥാപകൻ അബ്ദുറഹിമാൻ, അജീർ നൈഫ് ബേക്കൽ എന്നിവരെ ആദരിച്ചു.

2022 ഒക്ടോബറിൽ നിർധനരും നിരാലംബരുമായ നൂറ് പെൺകുട്ടികൾക്ക് വിവാഹ സ്വപ്ന സാക്ഷത്കാരമെന്ന "മാംഗല്യം - 2022 " പദ്ധതി പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ഇസ്മായിൽ ചിത്താരി പ്രഖ്യാപിച്ചു. പ്രശസ്ത ഗായകൻ കൊല്ലം ഷാഫിയുടെ ഇശൽ നൈറ്റോടുകൂടി പരിപാടി സമാപിച്ചു.

കെ. ഇബക്കർ, ഹക്കീം കുന്നിൽ, അഷ്റഫ് എം.ബി.എം, സാജിദ് മൗവ്വൽ, അഷറഫ് എ ബി എം, സി.പി സുബൈർ എന്നിവർ സംസാരിച്ചു ..

Post a Comment

Previous Post Next Post