NEWS UPDATE

6/recent/ticker-posts

സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമണം; എ.ബി.വി.പി ഓഫിസില്‍ നിന്ന് ബൈക്കുകള്‍ കണ്ടെത്തി

തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ രണ്ടു ബൈക്കുകളും ഫോണും പോലീസ് കണ്ടെടുത്തു. എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നാണ് ബൈക്കുകള്‍ കണ്ടെടുത്തത്. ആക്രമണത്തിന് പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് നേരത്തെ പോലിസ് സ്ഥിരീകരിച്ചിരുന്നു.[www.malabarflash.com]


വഞ്ചിയൂരില്‍ സംഘര്‍ഷമുണ്ടാക്കിയ സംഘമാണ് ആക്രമണം നടത്തിയതെന്നും പോലീസ് വ്യക്തമാക്കി. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ തിരിച്ചറിയാന്‍ കാരണമായത്.എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തതിനുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. വഞ്ചിയൂരില്‍ സംഘര്‍ഷം ഉണ്ടായതിനു ശേഷം പ്രതികള്‍ ഉള്‍പ്പെട്ട സംഘം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഇവിടെനിന്ന് രാത്രി ഒന്നേകാലോടെയാണ് പ്രതികള്‍ പുറത്ത് പോയി ആക്രമണം നടത്തിയത്. ആറു പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരില്‍ മൂന്നു പേര്‍ ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വഞ്ചിയൂരില്‍ കൗണ്‍സിലര്‍ ഗായത്രി ബാബുവിന് എ.ബി.വി.പി പ്രവര്‍ത്തകര്‍ പൊതുവേദിയില്‍ ബലം പ്രയോഗിച്ചു നിവേദനം നല്‍കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കം.

Post a Comment

0 Comments