Top News

തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടല്‍; 5 പേരുള്ള വീട് മണ്ണിനടിയിൽ; അമ്മയും കുഞ്ഞും ഉൾപ്പെടെ മൂന്ന് മരണം

തൊടുപുഴ: ഇടുക്കി തൊടുപുഴയ്ക്കു സമീപം കുടയത്തൂരിൽ ഉരുൾ പൊട്ടി മൂന്നു മരണം. കുടയത്തൂർ സംഗമം ജംഗ്ഷനിലാണ് ഉരുൾപൊട്ടൽ. ചിറ്റടിച്ചാലില്‍ സോമന്റെ വീട് പൂർണമായും മണ്ണിനടിയിലായി. സോമന്റെ അമ്മ തങ്കമ്മ, മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ്(4) എന്നിവരുടെ മൃതദേഹങ്ങൾ മണ്ണിനടിയിൽനിന്നു കണ്ടെത്തി.[www.malabarflash.com]

സോമൻ, ഭാര്യ ഷിജി എന്നിവർ മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

കാണാതായവർക്കായി പ്രത്യേക സംഘം തിരച്ചിൽ നടത്തുമെന്ന് ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് അറിയിച്ചു. മനുഷ്യരെ കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിക്കും. ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിക്കുമെന്നും വി.യു. കുര്യാക്കോസ് പറഞ്ഞു.

കോട്ടയം പാമ്പാടിയിൽ കുറ്റിക്കൽ തോട് കവിഞ്ഞു. നാലു വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. പാമ്പാടി കാളച്ചന്ത ഭാഗത്തെ വീടുകളിലും ഒറവയ്ക്കൽ കൂരാലി റോഡ് - അരീപ്പറമ്പ് ഭാഗത്തും വെള്ളം കയറി.

Post a Comment

Previous Post Next Post