ജയ്പുര്‍: രാജസ്ഥാനിലെ ഉദയ്പുരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. മണപ്പുറം ഫിനാന്‍സ് ജീവനക്കാരെ ബന്ദികളാക്കി സ്വര്‍ണവും പണവും കൊള്ളയടിച്ചു. 23 കിലോ സ്വര്‍ണവും 10 ലക്ഷം രൂപയുമാണു മോഷണം പോയതെന്നു പോലീസ് പറഞ്ഞു.[www.malabarflash.com]
ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ദൃശ്യങ്ങളില്‍ അക്രമികളില്‍ രണ്ട് പേര്‍ തോക്ക് ചൂണ്ടി ജീവനക്കാരെ മര്‍ദ്ദിക്കുന്നത് വ്യക്തമാണ്. പ്രതികള്‍ക്കായി പഴുതടച്ച പരിശോധന തുടങ്ങിയതായി ഉദയ്പുര്‍ എസ്പി അറിയിച്ചു.
Post a Comment