Top News

നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് മൂന്നു വിദ്യാർഥികൾ മരിച്ചു

കൽപ്പറ്റ: മുട്ടിൽ വാര്യാട് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് മൂന്ന് സുഹൃത്തുക്കൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. വയനാട് പുൽപ്പള്ളി കവനേരി സ്വദേശി അനന്ദു, പാലക്കാട് സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്.[www.malabarflash.com]


പരിക്കേറ്റ ഒറ്റപ്പാലം സ്വദേശി ഫവാസ്, കോഴിക്കോട് കക്കോടി സ്വദേശി യാഥവ് എന്നിവർ കൽപറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കോയമ്പത്തൂരിൽ നെഹ്റു കോളജിൽ വിഷ്വൽ കമ്യൂണിക്കേഷൻ വിദ്യാർഥികളാണിവർ. മരിച്ച അനന്ദുവിന്‍റെ വീട്ടിലേക്ക് അവധിക്ക് വന്നതായിരുന്നു സുഹൃത്തുക്കൾ. ഇന്നലെയാണ് ഇവർ വയനാട്ടിൽ എത്തിയത്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങവെ കാർ അപകടത്തിൽപെടുകയായിരുന്നു.

Post a Comment

Previous Post Next Post