Top News

ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള കടലാസില്‍ മാംസം വിറ്റു; യുപിയില്‍ ഒരാള്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശ്: ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള കടലാസില്‍ മാംസം പൊതിഞ്ഞെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ കടയുടമ അറസ്റ്റില്‍. സംഭലില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് താലിബ് ഹുസൈന്‍ എന്നയാള്‍ക്കെതിരെ പരാതി നല്‍കിയത്.[www.malabarflash.com]


ഹിന്ദു ദൈവത്തിന്റെ ചിത്രമുള്ള കടലാസില്‍ താലിബ് കടയില്‍ നിന്നും മാംസം വില്‍ക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇക്കാര്യം അന്വേഷിച്ച് കടയില്‍ എത്തിയ പോലീസിനെ താലിബ് കൈയ്യേറ്റം ചെയ്‌തെന്നും കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പോലീസ് എഫ്‌ഐആറില്‍ പറയുന്നു.

ഇരു ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിക്കുന്നു, മതവികാരം വ്രണപ്പെടുത്തി എന്നിവ ആരോപിച്ച് ഐപിസി സെക്ഷന്‍ 153 എ, 295 എ 307 കൊലപാതകശ്രമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post