Top News

തൊഴിലുറപ്പ് പദ്ധതിയിൽ നെൽകൃഷിയെ കൂടി ഉൾപ്പെടുത്തണം: കർഷക സംഘം ഉദുമ വില്ലേജ് സമ്മേളനം

ഉദുമ: കൃഷിക്ക് ആളുകളെ കിട്ടാതെ  നെൽകൃഷിയിൽ നിന്നും കർഷകർ പിന്നോട്ടു പോകുന്ന സാഹചര്യത്തിൽ നെൽകൃഷിയെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കർഷക സംഘം ഉദുമ വില്ലേജ് സമ്മേളനം പ്രമേയമായി സർക്കാരിനോട് ആവശ്യപ്പെട്ടു.[www.malabarflash.com]

ഉദുമയിൽ ബസ്സ് സ്റ്റാൻ്റ് കം ഷോപ്പിംഗ് കോംപ്ലക്സ് പണിയണമെന്നും ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ആവശ്യപ്പെട്ടു. കർഷക സംഘം ഉദുമ ഏരിയ പ്രസിഡൻ്റ് കുഞ്ഞി കണ്ണൻ സമ്മേളനം ഉദ്ഘാഘാടനം ചെയ്തു. രവീന്ദ്രൻ കൊക്കാൽ അധ്യക്ഷത വഹിച്ചു. മികച്ച കർഷകരേ സമ്മേളനത്തിൽ ആദരിച്ചു.

വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർ ചടങ്ങിൽ അനുമോദനം ഏറ്റുവാങ്ങി. കർഷക സംഘം ഏരിയ കമ്മിറ്റി അംഗങ്ങളായ പി കുമാരൻ, മുരളീധരൻ, സി ഐ ടി യു ഉദുമ ഏരിയ പ്രസിഡൻ്റ് ടി വി കൃഷ്ണൻ, എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഉദുമ എരിയ സെക്രട്ടറി കെ സന്തോഷ് കുമാർ, കർഷക സംഘം വില്ലേജ് കമ്മിറ്റി ഭാരവാഹികളായ നാരായണൻ എരോൽ, ടി സി സുകുമാരൻ, ഏ വി വാമനൻ, എം കെ നാരായണൻ എന്നിവർ സംസാരിച്ചു. എം ദാസൻ സ്വാഗതം പറഞ്ഞു. 

ഭാരവാഹികളായി പ്രസിഡൻ്റായി രവീന്ദ്രൻ കൊക്കാൽ, സെക്രട്ടറിയായി വി വി കൃഷ്ണൻ, ട്രഷററായി ചിത്രഭാനു എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post